03:05pm 08 September 2026
NEWS
അനുമതിയില്ലാതെ വിരലുകൾ മുറിച്ചുമാറ്റിയ സംഭവം: ഡോക്ടർമാർക്കെതിരെ കർശന നടപടിക്ക് മാർഗ്ഗരേഖ ആവശ്യപ്പെട്ട് നിവേദനം
04/10/2025  09:08 AM IST
ന്യൂസ് ബ്യൂറോ
അനുമതിയില്ലാതെ വിരലുകൾ മുറിച്ചുമാറ്റിയ സംഭവം: ഡോക്ടർമാർക്കെതിരെ കർശന നടപടിക്ക് മാർഗ്ഗരേഖ ആവശ്യപ്പെട്ട് നിവേദനം

​ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സീനത്ത് എന്ന സ്ത്രീയുടെ രണ്ട് കാൽവിരലുകൾ രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതിയില്ലാതെ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികൾക്കും ബാധകമാകുന്ന രീതിയിൽ കർശന മാർഗ്ഗരേഖ സർക്കാർ തലത്തിൽ നടപ്പാക്കണമെന്ന ആവശ്യവുമായി നിവേദനം സമർപ്പിച്ചു.

​അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരെ മാർഗ്ഗരേഖയിൽ കർശന നടപടി ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ആശുപത്രികളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യക്തമായ പ്രോട്ടോക്കോൾ വേണമെന്ന പൊതുജനാവശ്യം ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം. രോഗിയുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മാർഗ്ഗരേഖയ്ക്കുള്ള ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.